Saturday, March 8, 2008

കക്കത്തോടേ ശരണം

ക്ലാസ്സില്‍ പേരിന്റെ വാലില്‍ നായരുള്ളത് നമുക്ക് രണ്ടിനും മാത്രമല്ലേ, നമുക്ക് ഒരു യൂണിയനായാലോ എന്ന് ആരതി നായരോട് ചോദിക്കണം എന്ന് ദിനേശന്റെ മനസ്സില്‍ തോന്നിത്തുടങ്ങിയിട്ട് കുറെ നാളുകളായെങ്കിലും അവളുടെ പിതാശ്രീ ഹെഡ് കോണ്സ്റ്റബിള് രാമഭദ്രന്‍ നായര്‍ ഇന്റര്‍സെക്ഷന്‍ നടത്താന്‍ തീരുമാനിച്ചാല്‍ എന്തൊക്കെ ഭാഗങ്ങള്‍ മിസ്സാകുമെന്ന പേടി കൊണ്ട് മാത്രമാണ് വേണ്ടെന്നു വച്ചത്. സ്മിര്‍ണോഫ് കുടിക്കാന്‍ കൊതിച്ചുപോയതുകൊണ്ട് നാളെ ആനമയക്കിയുടെ രുചിയറിയാന്‍ വയ്യാതാവരുതല്ലോ.

ആരതി മറുകച്ചാല്‍ കൊളേജിന്റെ വെജിറ്റെറിയന്‍ ശാലീന സുഭഗത ആണ്. ഞാവല്‍ക്കണ്ണ്, വെണ്ടക്കാമൂക്ക്, തക്കാളിച്ചുണ്ട്, പടവലക്കഴുത്ത്, കരിവേപ്പിലവയറ് എക്സട്രാ എക്സട്രാ. മാസത്തില്‍ ഇരുപത്തഞ്ച് ദിവസമെങ്കിലും മുടങ്ങാതെ ക്ഷേത്രദര്‍ശനം നടത്തുന്ന സ്വാധി. മെസ്സിലെ കുമാരേട്ടന്‍ ആഴ്ചയില്‍ രണ്ട് ദിവസമുണ്ടാക്കുന്ന അട്ട റോസ്റ്റ് ഒഴിച്ച് ജീവിതത്തില്‍ ഒരു നോണ്‍-വെജ് സാധനവും കഴിക്കാത്ത പുണ്യവതി. ആണ്കുട്ടികളോട് മിണ്ടിയാല്‍ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടിവരുമെന്ന് ധരിച്ചിരിക്കുന്ന ഒരു മാടപ്പിറാവ്.

ആ ആരതിയാണ് ദിനേശന്‍ ക്ലാസ്സില്‍ വരാത്തതെന്തേ എന്ന് റോണിയോട് ചോദിച്ചിരിക്കുന്നത്. കടമത്തൂര്‍ ഷാപ്പിലെ കക്ക പറ്റിച്ചിട്ട് കുഞ്ഞൂഞ്ഞച്ചന്റെ റബ്ബര്‍ തോട്ടത്തില്‍ ഫാക്റ്റം ഫോസ്സിടുന്ന കാര്യം റോണി എന്തായാലും പറഞ്ഞില്ല.

തന്നെ ആരതി അന്വേഷിച്ചു എന്നറിഞ്ഞ ദിനേശന്‍ കക്കയുടെ രണ്ട് തോട് പാന്റ്സിന്റെ പിന്നിലൂടെ ഉള്ളിലേക്കു തള്ളി കോളേജിലേക്ക് പറന്നു. രണ്ട് തട എവിടെയും നല്ലതാണ്. മുല്ലപ്പെരിയാറു പൊട്ടിയാലും ഇടുക്കി ഡാമുണ്ടല്ലോ. ദേ ആരതി, ബോര്‍ഡില്‍ ചാണകം തളിച്ച് പ്രാര്‍ഥിക്കുന്നു. പ്രാര്‍ത്ഥന മുടക്കിയിട്ട് തന്നെ.

"ദിനേശാ, ഞാന്‍ ദിനേശനെ അന്വെഷിച്ചായിരുന്നു."
ഞാന്‍ വന്നല്ലോ. ഐ ലവ് യൂ എന്ന് പറയൂ ആരതീ ..."എന്തേ ആരതീ?"

"ഒരു കാര്യത്തിനാ"
എനിക്ക് മനസ്സിലായി. എന്റെ ഹൃദയം...."പറയൂ"

"അതെ ദിനേശാ, ദിനേശന്‍ ശബരിമലക്ക് പോകാറില്ലേ?"
ഇവളെന്നാ അയ്യപ്പനെ അന്വേഷണം അറിയിക്കാന്‍ പറയാന്‍ പോവുകയാണോ? ഹൗ ആര്‍ യൂ സ്വാമിയേ എന്ന് ചോദിക്കാന്‍ "മ്ംംം, അതിന്?"

"എന്റെ അനിയന്‍ ഇക്കൊല്ലം പോകുന്നുണ്ട്. കന്നിയാ."
ഇതാണോ കാത്തിരുന്ന നിമിഷം, എന്റെ ഭാവി അളിയന്‍. അവനിലൂടെ അവന്റെ ചേച്ചിയിലേക്ക് കയറാം. "അതിനെന്താ. എന്റെ കൂടെ കൊണ്ടുപൊകാം."

"അയ്യോ അതിനല്ല. അവന്‍ അച്ചന്റെ കൂടെയാ പോണത്. "
"??പിന്നെ..........."

"അതേ കന്നി പോകുമ്പോള്‍ കടുത്ത സ്വാമിയുടെ നടയില്‍ വെയ്ക്കണ്ട കഞ്ചാവ് വാങ്ങണം. ദിനേശന്‍ അതൊക്കെ ഉപയോഗിക്കുന്ന ആളാണെന്ന് കേട്ടതു കൊണ്ട് എവിടെ കിട്ടും എന്നന്വേഷിക്കാന്‍ വന്നതാ."

മുല്ലപ്പെരിയാറും ഇടുക്കിയും കഴിഞ്ഞ് ഭൂതത്താന്‍ കെട്ടും തകര്‍ന്ന കാര്യം കൂട്ടുകാര്‍ പറഞ്ഞ് ദിനേശന്‍ പിന്നീടറിഞ്ഞു.

47 comments:

അയല്‍ക്കാരന്‍ said...

ദിനേശന്റെ ജീവിതത്തിലെ ചില പ്രധാന വഴിത്തിരിവുകള്‍ക്ക് കാരണഭൂതമായ ഒരു സംഭവം. ഭുതത്താന്‍ കെട്ടില്‍നിന്നും എറണാകുളത്തേക്കുള്ള യാത്ര മറ്റൊരു ദിവസം....

മാര്‍ജാരന്‍ said...

വായിച്ചു.കമന്റ് പിന്നെ...

കാണാമറയത്ത് said...

"അതേ കന്നി പോകുമ്പോള്‍ കടുത്ത സ്വാമിയുടെ നടയില്‍ വെയ്ക്കണ്ട കഞ്ചാവ് വാങ്ങണം. ദിനേശന്‍ അതൊക്കെ ഉപയോഗിക്കുന്ന ആളാണെന്ന് കേട്ടതു കൊണ്ട് എവിടെ കിട്ടും എന്നന്വേഷിക്കാന്‍ വന്നതാ."
ഹിഹിഹ്ഹീഹി...ഇതൊക്കെ അടിച്ചാ ദിനേശാ അതിലപ്പുറം തൊന്നും ...:)..
നല്ല രചന മോനെ ദിനേശാ അങ്ങനെ വിളിക്കാലോ എന്നറിയില്ല...ഇരിക്കട്ടെ ഒരു ജാഡക്ക്..

അയല്‍ക്കാരന്‍ said...

മാര്‍ജ്ജാരന്‍ സാറെ, കമന്റിനായി കാത്തിരിക്കുന്നു.

"കാണാമറയത്ത് കഞ്ചാവടിച്ച്, കാഴ്ചപ്പുറത്ത് കറമ്പീടെ പാല്" എന്നല്ലേ. മോനേ എന്നതിന്റെ മുമ്പില് ഒന്നും ചേര്‍ക്കല്ലേ. പിന്നെ നമ്മള് ലാലേട്ടന്‍ ഫാനല്ല. സലീം കുമാര്‍ ഗ്രൂപ്പാ

Shooting star - ഷിഹാബ് said...

kollaam. yaathrakangalum vazhithirivukalum jiivitha sambhavangalum dineashante jiivithathil ninum inyum adarthiyeduthezhuthooo ayalkkaaraa

അനിലന്‍ said...

:)

smitha adharsh said...

മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാന്‍ നടക്ക്വാണോ?
വേറെ പണിയൊന്നും ഇല്ലല്ലേ?

Praveen said...

hahhaa....adipoli....ennittu kanjaavu kodutho dinesaaa?

അയല്‍ക്കാരന്‍ said...

ഷിഹാബ്, അനിലന്‍, സ്മിത, പ്രവീണ്‍

ഇവിടെ വന്നതിനും ഇത് വാ‍യിച്ചതിനും നല്ലതു പറഞ്ഞതിനും നന്ദി......

മൂര്‍ത്തി said...

:)

അയല്‍ക്കാരന്‍ said...

മൂര്‍ത്തി,

നന്ദി

ഗുപ്തന്‍ said...

ഹഹഹ ..കൊള്ളാം

അയല്‍ക്കാരന്‍ said...

ഗുപ്തന്‍, നന്ദി.

Tince Alapura said...

നന്നായിട്ടുണ്ട്.

അയല്‍ക്കാരന്‍ said...

നന്ദി ടിന്‍സ്

ഭൂമിപുത്രി said...

ദിനേശൻ അന്നത്തോടെ സത്സ്വഭാവിയായോ അയൽക്കാരാ?

അയല്‍ക്കാരന്‍ said...

ദിനേശന്‍ ഇപ്പറയത്രക്ക ദുസ്വഭാവിയൊന്നുമായിരുന്നില്ല ഭൂമിപുത്രീ. കഞ്ചാവടി എപ്പൊഴുമൊന്നുമില്ല. ചാരായം കഴിക്കുമ്പോള്‍ മാത്രമെയുള്ളൂ.

ഇതിലെ വന്നതിന് നന്ദി

ചെറിയനാടൻ said...

മോനേ ദിനേശാ‍ാ..

രസമായിരിക്കുന്നു പോസ്റ്റ്. പിന്നെന്തേ ഇത്രേം കാലം കൊണ്ട് പോസ്റ്റിയത് വെറും രണ്ടെണ്ണമോ? മടിയൊക്കെ മാറ്റി കൂടുതെലെഴുതാൻ അനുഗ്രഹിക്കുന്നു....

(രഹസ്യം: ലപ്പറഞ്ഞ സാമാനം എവ്ടെ കിട്ടും?) :)

അയല്‍ക്കാരന്‍ said...

അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെറിയനാടാ.

(രഹസ്യം...ചോക്കുമലയുടെ കഥ ലോഹിതദാസ് പറഞ്ഞുകേട്ടിട്ടില്ലേ? പടക്കക്കുറ്റി വേണമെങ്കില്‍ പടവലത്തോട്ടത്തില്‍ തെരഞ്ഞിട്ടു കാര്യമില്ല, പടനിലത്തുപോയിത്തപ്പണം)

lakshmy said...

കൊള്ളാല്ലോ വീഡിയോൺ:)

അയല്‍ക്കാരന്‍ said...

ഇതിലെ വന്നതിന് നന്ദി ലക്ഷ്മീ

B Shihab said...

പുതുവത്സരാശംസകൾ!

അയല്‍ക്കാരന്‍ said...

ഷിഹാബിക്കാ, ഹാപ്പി ന്യൂ ഇയര്‍ അങ്ങോട്ടും

ആര്യന്‍ said...

എന്റെ (തളത്തില്‍?) ദിനേശേട്ടാ...
ഇതു പോലെ ചിരിപ്പിച്ച കിടു സംഭവം അടുത്ത കാലത്തു വായിച്ചിട്ടില്ല...
ക്ലൈമാക്സ് പ്രതീക്ഷിച്ചതാണെങ്കിലും, ആ 'കഞ്ചാവ്' സംഗതി - ഇത്തിരി കടുപ്പം തന്നെ, കേട്ടോ...

അടിച്ചു തകര്‍ക്ക്, ഇഷ്ടാ...

ആര്യന്‍ said...

(BTW, ലത് എവിടെ കിട്ടും?)

:)

പാഞ്ചാലി :: Panchali said...

രണ്ട് പോസ്റ്റുകളും പണ്ട് വായിച്ചിരുന്നു. വളരെ ഇഷ്ടമായിരുന്നു. അന്ന്‍ കമന്റിടാന്‍ ഒത്തില്ല.ഇത്തവണ പുതിയത് വല്ലതും കാണുമെന്നു പ്രതീക്ഷിച്ചിരുന്നു.:(

മടിച്ചിരിക്കാതെ ഇനിയും എഴുതുക...

അയല്‍ക്കാരന്‍ said...

ആര്യന്‍, നന്ദി. ദിനേശന്‍ അതൊക്കെ വിട്ടു.

പാഞ്ചാലീ, നന്ദി. എഴുതാത്തത് മടിയായതു കൊണ്ടല്ല. കാശുകാരനായതില്‍പ്പിന്നെ ജീവിതാനുഭവങ്ങളിലെ നര്‍മ്മം പൊടിപിടിച്ചു. :)

Zebu Bull said...

എഴുതിയ രണ്ടരപ്പോസ്റ്റുകളും നന്നായിട്ടുണ്ട്. ജീവിതാനുഭവങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ സമയം കിട്ടുമ്പോലെ എഴുതുക; ചിരിക്കാന്‍ ഞങ്ങളില്ലേ? :)

മറ്റൊരു സലിംകുമാരാഭ്യുദയകാംക്ഷി (നമുക്കും വേണ്ടേ ഒരസോസിയേഷനൊക്കെ?)

അയല്‍ക്കാരന്‍ said...

നന്ദിയുണ്ട് zebu bull. സലീം കുമാറിന് ഫാന്‍സ് അസ്സൊസ്സിയേഷന്‍ അത്യാവശ്യമാണ്. അങ്ങേര്‍ക്ക് വേണ്ടി എഴുതുന്ന റോളൊക്കെ മമ്മൂട്ടി തട്ടിയെടുക്കുന്നു എന്നൊരു കിംവദന്തി എയറിലുണ്ട്.

V.R. Hariprasad said...

!! ഇതിന്നാണു കണ്ടത്‌ അയല്‍ക്കാരാ. സൂപ്പര്‍. :)

അയല്‍ക്കാരന്‍ said...

നന്ദി ഹരിപ്രസാദ്

പെണ്‍കൊടി said...

ശശിയായല്ലോ ദിനേശന്‍ ....

ചിരിപ്പിച്ചു ട്ടോ...

-പെണ്‍കൊടി...

അയല്‍ക്കാരന്‍ said...

പെണ്‍‌കൊടീ, നന്ദീണ്ടുട്ടോ

ഗൗരിനാഥന്‍ said...

ayyo pavam dinesan..namukku arathiye kondu thanne avane kettikkanam tto

അയല്‍ക്കാരന്‍ said...

ഗൌരീനാഥാ, തീര്‍ച്ചയായും ശ്രമിക്കാവുന്നതാണ്. ദിനേശന്‍ തയ്യാറുമാണ്. ഒരേയൊരു പേടി പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തെയാണ്. ആരതിയുടെ ഭര്‍ത്താവും അവളുടെ രണ്ടാണ്മക്കളും എങ്ങനെ പ്രതികരിക്കും എന്നറിയില്ല !!

തെന്നാലിരാമന്‍‍ said...

"അതേ കന്നി പോകുമ്പോള്‍ കടുത്ത സ്വാമിയുടെ നടയില്‍ വെയ്ക്കണ്ട കഞ്ചാവ് വാങ്ങണം. ദിനേശന്‍ അതൊക്കെ ഉപയോഗിക്കുന്ന ആളാണെന്ന് കേട്ടതു കൊണ്ട് എവിടെ കിട്ടും എന്നന്വേഷിക്കാന്‍ വന്നതാ."

എണ്റ്റമ്മോ...ചിരിച്ചു ചിരിച്ചു ഊപ്പാടെളകി...കിടിലം മാഷേ...ഇതു കലക്കി...കാണാന്‍ ഒരു ശകലം വൈകി...

അയല്‍ക്കാരന്‍ said...

നന്ദി തെന്നാലിരാമന്‍,
ഒരു വര്‍ഷം ഒരു വൈകലാണോ?

സന്തോഷ് said...

ഹ ഹ!

അയല്‍ക്കാരന്‍ said...

സന്തോഷ്, വന്നതിനും ചിരിച്ചതിനും നന്ദി. :)

thommaേതാമ്മ said...

ithokke adichanno blogilezhuthanum spark undakkunnath.....?ha ha

അയല്‍ക്കാരന്‍ said...

നന്ദി തൊമ്മാ

ഷമ്മി :) said...

haha super..
:)

അയല്‍ക്കാരന്‍ said...

നന്ദി ഷമ്മി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അണ്ണോ,
ഇപ്പഴാ ഈ ബ്ലോഗ് കണ്ടത്. പൊളപ്പനായിട്ടുണ്ടേ..

സൂത്രന്‍..!! said...

അണ്ണാ സുപ്പര്‍ ... രസിപ്പിച്ചു ...കള്ളന്‍

അയല്‍ക്കാരന്‍ said...

രാമചന്ദ്രണ്ണോ, സൂത്രോ, ഒന്നൊന്നരക്കൊല്ലം പഴയ ഈ പോസ്റ്റില്‍ നിങ്ങളൊക്കെ വരുന്നു എന്നറിയുന്നതുതന്നെ സന്തോഷം. നന്ദി.

Captain Haddock said...

ha..ha..haa.a.....great!! liked it!